Monday 29 September 2008

താജ്മഹൽ

രാത്രിയുടെ ആര്‍ദ്ര ഭാവങ്ങളില്‍ വീണലിഞ്ഞ്....
ഹൃദയത്തിനുള്ളിലെ പ്രണയത്തിന്റെ വീണമീട്ടി...
അതിന്റെ താളലയങ്ങളില്‍ മതിമറന്ന്...
കിനാവില്‍ നിലാവിന്റെ താജ്മഹൽ പണിത്...
എന്റെ തീരങ്ങളില്‍ നീ വീണ്ടും തിരയായി
അലയടിക്കുന്നതും കാത്ത് ....
നിന്റെ കാലൊച്ച കാതോര്‍ത്ത്‌...
നിന്റെ മുഖം മാത്രം മിഴികളില്‍ നിറച്ച്...
മനസ്സിനുള്ളില്‍ പ്രണയത്തിന്റെ പനിനീര്‍പൂവുകള്‍
വീണ്ടും വിരിയിച്ച്...
കാത്തിരിക്കുന്നു ഞാന്‍
നിന്റെ സ്വന്തം ഷാജഹാന്‍ ....
നീ ആകാശ വീഥിയില്‍ ഒരു
നക്ഷത്രമായെങ്കിലും ഉദിച്ചെങ്കില്‍.....*


Monday 22 September 2008

ഞാൻ ഏകനായി

കണ്ണീർ തുളുമ്പീ. . .
കടലായ് ഇരമ്പീ. . .
കവിളും നനച്ച് കടന്നു പോയി.

സ്വപ്നം മറന്നൂ. . .
സുഗന്ധം മറഞ്ഞൂ. . .
സ്വന്തമെല്ലാമെനിക്കന്യമായി.

മാനം കറുത്തൂ. . .
മഴ പെയ്തൊഴിഞ്ഞൂ. . .
മഴവില്ലു മാത്രം ഏകനായി.