Monday, 29 September, 2008

താജ്മഹൽ

രാത്രിയുടെ ആര്‍ദ്ര ഭാവങ്ങളില്‍ വീണലിഞ്ഞ്....
ഹൃദയത്തിനുള്ളിലെ പ്രണയത്തിന്റെ വീണമീട്ടി...
അതിന്റെ താളലയങ്ങളില്‍ മതിമറന്ന്...
കിനാവില്‍ നിലാവിന്റെ താജ്മഹൽ പണിത്...
എന്റെ തീരങ്ങളില്‍ നീ വീണ്ടും തിരയായി
അലയടിക്കുന്നതും കാത്ത് ....
നിന്റെ കാലൊച്ച കാതോര്‍ത്ത്‌...
നിന്റെ മുഖം മാത്രം മിഴികളില്‍ നിറച്ച്...
മനസ്സിനുള്ളില്‍ പ്രണയത്തിന്റെ പനിനീര്‍പൂവുകള്‍
വീണ്ടും വിരിയിച്ച്...
കാത്തിരിക്കുന്നു ഞാന്‍
നിന്റെ സ്വന്തം ഷാജഹാന്‍ ....
നീ ആകാശ വീഥിയില്‍ ഒരു
നക്ഷത്രമായെങ്കിലും ഉദിച്ചെങ്കില്‍.....*


7 comments:

പ്രയാസി said...

ബാനറില്‍ അസ്‌ലി താജ് കൊട് കുട്ടാ..

ശിവ said...

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പോയിട്ടുണ്ട് താജ്‌മഹലില്‍..അതൊക്കെ ഓര്‍മ്മ വരുന്നു...നന്ദി...

ratheesh said...

എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
രതീഷ്‌
http://www.ratheeshsnaps.blogspot.com/

നരിക്കുന്നൻ said...

നല്ല വരികൾ.
മനോഹരമായ പ്രണയാക്ഷരം.
എനിക്കും പോകണം ഈ താജ്മഹലിലേക്ക്.

നിരക്ഷരന്‍ said...

രാത്രികാലങ്ങളിലും ഇപ്പോള്‍ താജ് തുടന്നുകൊടുക്കുന്നുണ്ടെന്ന് കേട്ടു. നിലാവുള്ള ഒരു രാത്രിയില്‍ ആ പ്രേമശില്പവും നോക്കി പുല്‍ത്തകിടിയില്‍ കുറേ നേരം ഇരിക്കണമൊന്ന് ഒരാഗ്രം ഉണ്ട്.മുന്‍പ് ഒരിക്കല്‍ ആ വഴി പൊയത് 1989 ല്‍ ആണെന്ന് തോന്നുന്നു.

വിജയലക്ഷ്മി said...

manoharamaaya kaavyam..iniyum orupaadezhuthuka..

ശ്രീഇടമൺ said...

നന്ദി....വീണ്ടും കാണാം