Wednesday, 1 October, 2008

അഭിനയം

വിറയ്ക്കുന്നു ചുണ്ടുകള്‍
അടുക്കുന്നു
മരണം
തുടിയ്ക്കുന്നു
ഹൃദയം
പെരുമ്പറ
കൊട്ടുന്നു.

വിതുമ്പുന്നു
കണ്ണുകള്‍
ഒഴുക്കുന്നു മിഴിനീര്‍
പിടയ്ക്കുന്നു മനസ്
താണ്ഡവമാടുന്നു.

ശപിക്കുന്നു
ബന്ധുക്കള്‍
അടക്കുന്നു കോപം
പൊഴിയുന്നു നിമിഷങ്ങള്‍
ആസന്ന
മരണം.

എഴുതുന്നു
വില്‍പത്രം
അവസാന
നിമിഷം
മറയുന്നു
കദനം
ചിരിക്കുന്നു
ചുണ്ടുകള്‍.

4 comments:

ശിവ said...

തികച്ചും ശരി...നമുക്ക് ചുറ്റും അഭിനയം മാത്രമേ കാണാനുള്ളൂ.....

നരിക്കുന്നൻ said...

അഭിനയമേ ജീവിതം.

നല്ല കവിത.

വിജയലക്ഷ്മി said...

valare shariyaaya kaaryngal!

ശ്രീഇടമൺ said...

എല്ലാര്‍ക്കും ഒരായിരം നന്ദി....