Monday, 6 October, 2008

ഹേ റാം....

സ്വാഗതം....ഗുജറാത്തിലേക്ക്...
ഗാന്ധി പിറന്ന മണ്ണിലേക്ക്....

ഹിംസയെ അഹിംസകൊണ്ട് നേരിട്ട,

സത്യാഗ്രഹം സമരായുധമാക്കിയ,

അർധ്ദനഗ്നനായ ഫക്കീറിന്റെ നാട്ടിലേക്ക്...

എന്താ
അത്ഭുതത്തോടെ നോക്കുന്നത് ?
കാവി വിരിച്ച തെരുവുകൾ ചുവന്നു കിടക്കുന്നതു

കണ്ടതിനാലായിരിക്കും....അല്ലേ

സൂക്ഷിച്ച് നടക്കൂ...ശവങ്ങളില്‍ തട്ടി വീഴരുത്..

എന്താ
മൂക്കു പൊത്തുന്നത് ?
ഓ..കല്ലു വിരിച്ച
ഇടവഴികളിൽ ചോര
മണക്കുന്നതിനാലായിരിക്കും
....അല്ലേ
സബർമതി ചുവന്നൊഴുകുന്നതെന്താണെന്നോ

ഹിന്ദുവിന്റെയും മുസൽമാന്റെയും ചോരയാണ്

ആ ചുവന്നൊഴുകുന്നത്....
ഭയക്കണ്ട....ഇതാ ഈ തോക്കു വച്ചോളൂ...

ഹിന്ദുവാണെങ്കിൽ മുസൽമാനെ ചൂണ്ടുക,

മുസൽമാനെങ്കിൽ ഹിന്ദുവിനെയും...

മുസൽമാനും ഹിന്ദുവുമല്ല മനുഷ്യനാണെന്നോ....

ഹ...ഹ...ഹ...അറിയില്ലേ
ഇവിടെ മനുഷ്യർക്ക്
പ്രവേശനമില്ല....
ഇതാ ഇപ്പോൾ ഈ വെടിയുണ്ട നിന്റെ മാറു പിളർത്തും

നീയും
ഈ തെരുവിൽ പിടഞ്ഞു മരിക്കും
നിന്റെ ചോരയും ഇവിടെ ഒഴുകിപ്പരക്കും..ഹ...ഹ...ഹ.


മകനേ... നിറയൊഴിച്ഛോളൂ മടിക്കണ്ട....

എന്നെ ഓർക്കാത്ത,
എന്നെ തിരസ്ക്കരിച്ഛ,

എന്റെ വാക്കുകൾ വിസ്മരിച്ച
,
അഹിംസയ്ക്കു പകരം ഹിംസ നടമാടുന്ന

ഈ നാട്ടിൽ ഞാനെന്തിന്...

കാഞ്ചി വലിച്ചോളൂ....
ഹേ റാം“


8 comments:

നരിക്കുന്നൻ said...

ഗംഭീരം!!!
ഇത്ര ശക്തമായ വരികൾ തന്നെ വേണം ഈ കാടത്തങ്ങളെ വിവരിക്കാൻ. ഗുജറാത്ത് മാത്രമല്ല സഹോദരാ ലോകം മൊത്തം ചോരക്കളമാണ്.ഇനി ഒരു മോചനം നമുക്കുണ്ടാകുമോ? മതങ്ങളുടെ, വർണ്ണങ്ങളുടെ, ഭാഷകളുടെ, ജാതികളുടെ, ദേശങ്ങളുടെ അതിർവരമ്പുകളില്ലാതെ മനുഷ്യനായി ഇനിയെന്ന് നമുക്കീ ഭൂമിയിൽ പ്രവേശിക്കാനാകും.

അഭിനന്ദനങ്ങൾ! ഇനിയും പോരട്ടേ ഇത്തരം ശക്തമായ, സമകാലീന പ്രസക്തമായ വരികൾ!!!

london said...

gambiram.






http://www.karunamayam.blogspot.com/

നരിക്കുന്നൻ said...

സുഹൃത്തേ

തീയെരിയുന്ന കടുത്ത അക്ഷരങ്ങൾ ബൂലോഗത്തേക്കെറിഞ്ഞ് തന്നിട്ട് ഇതെവിടെപ്പോയി കിടക്കുന്നു.

തീർച്ചയായും ഇനിയും എഴുതൂ. ആ തൂലികയിൽ നിന്നും തീപാറുന്നത് കാണാൻ മൻസ്സ് പിടക്കുന്നു.

എന്ത് പറ്റി പുതിയ കവിതയൊന്നും കാണുന്നില്ലല്ലോ..

മുന്നൂറാന്‍ said...

ഹേ റാം“

വിജയലക്ഷ്മി said...

athi manoharam !monu orupaadezhuthaanulla kazhivundu...madikaanikkaathe thudaruka...

ശ്രീഇടമൺ said...

ഇവിടെ വന്ന് വാക്കുകളിലൂടെയുള്ള പ്രോത്സാഹനം പകര്‍ന്നു നല്കിയ എല്ലാര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി....

Thechikkodan said...

മകനേ... നിറയൊഴിച്ഛോളൂ മടിക്കണ്ട....
എന്നെ ഓർക്കാത്ത,
എന്നെ തിരസ്ക്കരിച്ഛ,
എന്റെ വാക്കുകൾ വിസ്മരിച്ച,
അഹിംസയ്ക്കു പകരം ഹിംസ നടമാടുന്ന
ഈ നാട്ടിൽ ഞാനെന്തിന്...
കാഞ്ചി വലിച്ചോളൂ....
“ഹേ റാം“

Adigambheeram, congrats.

ശ്രീഇടമൺ said...

Thechikkodan
ഒരായിരം നന്ദി....
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിനും...
വീണ്ടും കാണാം....*