Thursday, 1 January, 2009

വായനശാല

തകര്‍ന്നടഞ്ഞ വായനശാലയുടെ
പൊടിപിടിച്ച അലമാരകളില്‍
പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു...
ഒരുവശത്ത് ഇനിയൊരിക്കലും
തുറക്കാത്ത ജനാലയ്ക്കരുകില്‍
ആരും വായിക്കാത്ത കഥകള്‍
ചിതലുകള്‍ വായിക്കുന്നു.
മറുവശത്ത് ഇനിയൊരിക്കലും
തുറക്കാത്ത വാതിലിനരുകില്‍
ആരും ചൊല്ലാത്ത കവിതകള്‍
പ്രാണഭയത്താല്‍ വീര്‍പ്പുമുട്ടുന്നു.
കാലൊടിഞ്ഞ മേശമേലിരിക്കുന്ന
തടിച്ച രജിസ്റ്റര്‍ പുസ്തകത്തിനു പുറത്ത്
മഷി തീര്‍ന്നു മരിച്ച ഒരു പേനയുടെ
ശവം ചീഞ്ഞു നാറുന്നുണ്ട് .
ചുവരിലെ ഇരുണ്ട കോണില്‍
ചിലന്തി വലകള്‍ക്കിടയില്‍
സമയം പോലും ചലനമറ്റു നില്ക്കുന്നു.
അവിടെ ഇരുട്ടില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന
നിലവിളി ശ്രദ്ധിച്ചോ ?
പുരാണങ്ങളും ഇതിഹാസങ്ങളും
മരണത്തോട് മല്ലിടുകയാണവിടെ.
ഇവിടെ ചുവരലമാരയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന
പോര്‍വിളി ശ്രദ്ധിച്ചോ ?
ബൈബിളും ഖുര്‍ ആനും ഗീതയും
പരസ്പരം പോരടിക്കുകയാണവിടെ.
തകര്‍ന്നടഞ്ഞ വായനശാലയുടെ
ജീര്‍ണിച്ച വാതായനങ്ങളില്‍
ആരോ മുട്ടി വിളിയ്ക്കുന്നുണ്ട് ....!
വിജ്ഞാനം ദാഹിച്ചാണ് വന്നതെങ്കില്‍
നിങ്ങള്‍ക്കിനി അജ്ഞാനത്തിന്റെ മഴ കുടിച്ചു
ദാഹമകറ്റാം.....
വെളിച്ചം കൊതിച്ചാണ് വന്നതെങ്കില്‍
നിങ്ങള്‍ക്കിനി തിരിയില്ലാത്ത വിളക്കുതെളിച്ച്
ഇരുട്ടകറ്റാം.....



11 comments:

മുന്നൂറാന്‍ said...

ബൈബിളും ഹുര്‍ ആനും ഗീതയും
പരസ്പരം പോരടിക്കുകയാണവിടെ.

ee vari mathram ishtamayilla.
bakki ella varikalum vaakkukalum
ishtamayi.. ee vishudha grandhangal avide parasparam punarnnu kidakkukaye ulloo.
athu, vayikkathe kashathil kondu nadakkunnavaranu poradikkunnathu.

nalla kavitha..
sadik

...പകല്‍കിനാവന്‍...daYdreamEr... said...

വെളിച്ചം കൊതിച്ചാണ് വന്നതെന്ഗില്‍
നിങ്ങള്‍ക്കിനി തിരിയില്ലാത്ത വിളക്കുതെളിച്ച്
ഇരുട്ടകറ്റാം.....

വായന മരിക്കുകയാണ്... !
പുസ്തകങ്ങള്‍ വഴക്കടിക്കട്ടെ..!
:(
തുടരുക....

നരിക്കുന്നൻ said...

മനോഹരമായ കവിത. ഈ ഗ്രന്ഥങ്ങളല്ല നമ്മുടെ ശത്രുക്കൾ.. ഇവയെ സ്വന്തം ഇഷ്ടങ്ങൾക്കായി വികൃതമാക്കിയവരാണ് ശത്രുക്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു.. പരസ്പരം പോരടിക്കുന്നത് ആ മനുഷ്യരാണെന്ന് വരികളിൽ ഒളിച്ച് വായിക്കാം....

‘ജീര്‍ണിച്ച വാതായനങ്ങളില്‍
ആരോ മുട്ടി വിളിയ്ക്കുന്നുണ്ട് ....!
വിജ്ഞാനം ദാഹിച്ചാണ് വന്നതെന്‍ഗില്‍
നിങ്ങള്‍ക്കിനി അജ്ഞാനത്തിന്റെ മഴ കുടിച്ചു
ദാഹമകറ്റാം.....‘

ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടു,.

വിജയലക്ഷ്മി said...

sonalla kavitha..arthhavathhaaya varikal...monte manassil othhiri aashayangalundennu thonnunnu..thudaruka....nanmakalnerunnu!

ശ്രീഇടമൺ said...

മുന്നൂറാന്‍: തികച്ചും ശരി...താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..നന്ദി
പകല്‍കിനാവന്‍: ചേട്ടാ..വന്നതിനും വാക്കുകളിലൂടെയുള്ള വിലമതിക്കാനാകാത്ത പ്രോത്സാഹനത്തിനും ആയിരം നന്ദി...
നരിക്കുന്നൻ: താങ്കളുടെ പ്രോത്സാഹനജനകമായ വാക്കുകള്‍ ഒരിക്കലും മറക്കില്ല...ഹ്രുദയം നിറഞ്ഞ നന്ദി...
വിജയലക്ഷ്മി: അമ്മേ..ഇവിടെ വന്നതിനും സ്നേഹമൂറുന്ന പ്രോത്സാഹനത്തിനും നന്ദി...ശാസനകളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു....

സസ്നേഹം...

tejaswini said...

‘ജീര്‍ണിച്ച വാതായനങ്ങളില്‍
ആരോ മുട്ടി വിളിയ്ക്കുന്നുണ്ട് ....!
വിജ്ഞാനം ദാഹിച്ചാണ് വന്നതെന്‍ഗില്‍
നിങ്ങള്‍ക്കിനി അജ്ഞാനത്തിന്റെ മഴ കുടിച്ചു
ദാഹമകറ്റാം.....‘

വളരെ നല്ല വരികള്‍ ശ്രീഇടമണ്‍...നല്ല കവിത...

ശ്രീഇടമൺ said...

tejaswini: വന്നതിനും ആശംസകള്‍ക്കും നന്ദി...വീണ്ടും വരുമല്ലോ..

സസ്നേഹം...

ഗൗരിനാഥന്‍ said...

സമയം പോലും ചലനമറ്റു നില്ക്കുന്നു.
അവിടെ ആ ഇരുട്ടില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന
നിലവിളി ശ്രദ്ധിച്ചോ ?..... താങ്കളുടെ ബ്ലോഗ് വായിക്കുംതോറും കൂടുതല്‍ ഇഷ്ടമാകുന്നു...പിന്നീ മുന്നൂറാന്‍ പറഞ്ഞ വരികള്‍ അല്പം മുഴച്ച് നില്‍ക്കുന്നുണ്ട്..അതിന്റെ ചിത്രവും സുഖം കളഞ്ഞു..

ശ്രീഇടമൺ said...

ഗൗരിനാഥന്‍: ആശംസകള്‍ക്കും ഒപ്പം വിമര്‍ശനങ്ങള്‍ക്കും നന്ദി...
(ചിത്രം ഞാന്‍ നീക്കം ചെയ്തു)

Shaivyam...being nostalgic said...

It gave a real picture of the current libraries...nobody is interested to read... Good one! All the best

ശ്രീഇടമൺ said...

Shaivyam....
thanks for your invaluable comments...*
see u again...*
all the best....*