Thursday, 15 January, 2009

യാത്ര.......

യാത്ര.......
മുന്നില്‍ കാണുന്ന വഴികളിലൂടെ,
കണ്ണില്‍ തെളിയുന്ന വഴികളിലൂടെ,
അതിരുകളില്ലാതെ അകലങ്ങളിലേക്ക്.....
ലോകം മുഴുവന്‍ തുറന്നിട്ട വഴികള്‍
തുറന്നുവച്ച മനസ്സും,
അടയാത്ത മിഴികളും
തളരാത്ത കാലുകളുമായി
കല്ലുനിറഞ്ഞ വഴികളിലൂടെ....
മുള്ളു നിറഞ്ഞ വഴികളിലൂടെ....
നിശ്ശബ്ദത നിറഞ്ഞ
ഇരുണ്ട ലോകത്തിന്റെ
ഇടനാഴികളിലുടെ
ഞാന്‍ നടക്കും.
മഞ്ഞു വീണു തുടങ്ങുമ്പോള്‍
മഴ പൊഴിയാന്‍ തുടങ്ങുമ്പോള്‍
വിശാലമായ, സുഗന്ധം നിറഞ്ഞ
പ്രകാശ പൂരിതമായ
വഴികളിലേക്ക് ഞാന്‍ കടക്കും
അവിടെ സ്വപ്നങ്ങളുടെ
ശവക്കല്ലറകള്‍ കാണാം .
അരികില്‍ മോഹങ്ങളുടെ
ചിതല്‍ പുറ്റുകളും.
ജന്മത്തില്‍ നിന്നും
മരണത്തിലേക്കുള്ള യാത്ര
അവിടെ അവസാനിക്കും.
അപ്പോള്‍ മഴയില്‍ നനഞ്ഞ
വൃക്ഷങ്ങളില്‍ നിന്നും
നനഞ്ഞു കുതിര്‍ന്ന,
പഴുത്ത ഇലകള്‍
എന്റെ മേലും പൊഴിയാന്‍ തുടങ്ങും .
യാത്രയുടെ അന്ത്യം അവിടെയാണ് .

18 comments:

വരവൂരാൻ said...

അപ്പോള്‍ മഴയില്‍ നനഞ്ഞ
വൃക്ഷങ്ങളില്‍ നിന്നും
നനഞ്ഞു കുതിര്‍ന്ന,
പഴുത്ത ഇലകള്‍
എന്റെ മേലും പൊഴിയാന്‍ തുടങ്ങും .
യാത്രയുടെ അന്ത്യം അവിടെയാണ്
സുഹ്രുത്തേ നന്നായിട്ടുണ്ട്‌, ഇനിയും വരും

നരിക്കുന്നൻ said...

'വിശാലമായ, സുഗന്ധം നിറഞ്ഞ
പ്രകാശ പൂരിതമായ
വഴികളിലേക്ക് ഞാന്‍ കടക്കും
അവിടെ സ്വപ്നങ്ങളുടെ
ശവക്കല്ലറകള്‍ കാണാം .
അരികില്‍ മോഹങ്ങളുടെ
ചിതല്‍ പുറ്റുകളും.'

ശ്രീ‍ഇടമൺ, ശക്തമായ വരികൾ... ഞാനിപ്പോഴും അത്ഭുതപ്പെടുന്നത് ഈ ബ്ലോഗ് എന്ത് കൊണ്ട് ജനങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നാണ്. ശക്തമായ ഒരുകൂട്ടം കവിതകളുടെ ഈ ബ്ലോഗ് ആരും കാണാതെ പോകുന്നതിൽ ഖേദിക്കുന്നു. ഇനിയും എഴുതുക.

ആശംസകളോടെ,
നരിക്കുന്നൻ

വിജയലക്ഷ്മി said...

valare valare nannaayirikkunnu
mone ee kavitha....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കവിത വളരെ ഇഷ്ടമായി. പരിചറയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സമയം പോലെ മറ്റ് കവിതകളും വായിക്കാം. തീര്‍ച്ചയായും ഈ വഴിക്ക് ഇനിയും വരും.

ആശംസകള്‍.

...പകല്‍കിനാവന്‍...daYdreamEr... said...

അവിടെ സ്വപ്നങ്ങളുടെ
ശവക്കല്ലറകള്‍ കാണാം .
അരികില്‍ മോഹങ്ങളുടെ
ചിതല്‍ പുറ്റുകളും.
ജന്മത്തില്‍ നിന്നും
മരണത്തിലേക്കുള്ള യാത്ര
അവിടെ അവസാനിക്കും.
അപ്പോള്‍ മഴയില്‍ നനഞ്ഞ
വൃക്ഷങ്ങളില്‍ നിന്നും
നനഞ്ഞു കുതിര്‍ന്ന,
പഴുത്ത ഇലകള്‍
എന്റെ മേലും പൊഴിയാന്‍ തുടങ്ങും .
യാത്രയുടെ അന്ത്യം അവിടെയാണ് .

ബാക്കി നില്ക്കുന്ന പച്ചിലകളില്‍ ജീവന്റെ തുടിപ്പ് കാണുന്നുണ്ട്... നല്ല എഴുത്ത് സുഹൃത്തേ... തുടരുക...

jwalamughi said...

യാത്ര.......
മുന്നില്‍ കാണുന്ന വഴികളിലൂടെ,
കണ്ണില്‍ തെളിയുന്ന വഴികളിലൂടെ,
അതിരുകളില്ലാതെ അകലങ്ങളിലേക്ക്.....
ലോകം മുഴുവന്‍ തുറന്നിട്ട വഴികള്‍

യാത്രകള്‍ സഫലമാകട്ടെ...

ശ്രീഇടമൺ said...

വരവൂരാൻ
നരിക്കുന്നൻ
വിജയലക്ഷ്മി
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
...പകല്‍കിനാവന്‍...daYdreamer
jwalamughi...

ആശംസകള്‍ക്കും
പ്രോത്സാഹനങ്ങള്‍ക്കും ഒത്തിരി നന്ദി...
വീണ്ടും വരുമല്ലോ...

സ്നേഹപൂര്‍വ്വം...

ചിതല്‍ said...

isthamaayi...

Kavitha sheril said...

oru yathra poovam mashe....

ശ്രീഇടമൺ said...

ചിതല്‍: ചിതലരിച്ചതിന് നന്ദി...വീണ്ടും കാ‍ണാം,
Kavitha sheril: ബ്ലോഗ് സന്ദര്‍ശൈച്ചതിന് നന്ദി....നമ്മളെല്ലാപേരും ഇപ്പോള്‍ ഒരു യാത്രയിലാണല്ലോ...

ഗൗരിനാഥന്‍ said...

നല്ല വായനാ സുഖം തരുന്ന എഴുത്ത് ശൈലി ആണ് താങ്കളുടേത്

ശ്രീഇടമൺ said...

ഗൗരിനാഥന്‍: ആശംസകള്‍ക്ക് നന്ദി...
വീണ്ടും വരുമല്ലോ...

maithreyi said...

The woods are lovely dark and deep,
But I have miles to go before I sleep!
And miles to go before I sleep!

ശ്രീഇടമൺ said...

Thanks mithreyi....
for visiting my
blog and for a
nice comment...*

see u again....*

Kavitha sheril said...

:)

ശ്രീഇടമൺ said...

Kavitha sheril...
ബ്ലോഗ് സന്ദര്‍ശിച്ചതിന്
നന്ദി..........
വീണ്ടും കാണാം..

പള്ളിക്കരയില്‍ said...

നനഞ്ഞുകുതിര്‍ന്ന പഴുത്ത ഇലകള്‍ പൊഴിയാന്‍ തുടങ്ങുമ്പോഴേക്ക്
തുടുത്തു മിനുത്ത ഒരുപാട് പൂക്കള്‍ വാരിചൂടാന്‍ കഴിയട്ടെ.......
ആശംസകള്‍

ശ്രീഇടമൺ said...

പള്ളിക്കരയില്‍....
നന്ദി, താങ്കളുടെ വിലയേറിയ വാക്കുകള്‍ക്ക്...
വീണ്ടും കാണാം..

സ്നേഹത്തോടെ.............*