Wednesday, 28 January, 2009

പരാജിതരിലെ വിജയി

ഫലസ്തീന്‍....
നീ സര്‍വ്വംസഹ....
നിന്റെ കണ്ണുനീര്‍
തോരാതെ പെയ്യുന്നു.
ഇടിവെട്ടി പേമാരിപോല്‍
ബോംബും ഷെല്ലും വെടികളും
പെയ്തിറങ്ങുമ്പോള്‍
നിന്റെ ദൈന്യത ആരുകാണുന്നു ?
ഫലസ്തീന്‍....
നീ രക്തസാക്ഷി....
ചോരവാര്‍ന്നൊഴുകി
നീയും നിന്റെ മക്കളും
മരണത്തിന്റെ വാതായനങ്ങള്‍
മലര്‍ക്കെ തുറക്കുമ്പോള്‍
ആര്‍ത്തി തീരാതെ കഴുകന്‍
നിന്റെ ഭൂപടത്തെ വീണ്ടും വീണ്ടും
കൊത്തി വലിക്കുന്നു.
എങ്കിലും ഫലസ്തീന്‍....
നീ പരാജിതരിലെ വിജയി....
ഒരു കയ്യില്‍ സമാധാനത്തിന്റെ
ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല.



41 comments:

ശ്രീഇടമൺ said...

ഫലസ്തീന്‍....
നീ പരാജിതരിലെ വിജയി....
ഒരു കയ്യില്‍ സമാധാനത്തിന്റെ
ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല.

...പകല്‍കിനാവന്‍...daYdreamEr... said...

നീയും നിന്റെ മക്കളും
മരണത്തിന്റെ വാതായനങ്ങള്‍
മലര്‍ക്കെ തുറക്കുമ്പോള്‍
ആര്‍ത്തി തീരാതെ കഴുകന്‍
നിന്റെ ഭൂപടത്തെ വീണ്ടും വീണ്ടും
കൊത്തി വലിക്കുന്നു.

ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍...........
നല്ല വരികള്‍...

വരവൂരാൻ said...

ഒരു കയ്യില്‍ സമാധാനത്തിന്റെ
ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല

നമിക്കുന്നു ഈ വരികളെ

അരുണ്‍ കായംകുളം said...

ശരിക്കും വരികള്‍ ശക്തമായവതന്നെ,പറയാതെ വയ്യ.
ഇഷ്ടപ്പെട്ടു

വിജയലക്ഷ്മി said...

nannaayirikkunnu mone ...shakthamaaya,ulkaampulla varikal..thudaruka..

ശ്രീഇടമൺ said...

...പകല്‍കിനാവന്‍...daYdreamEr...
വരവൂരാൻ
അരുണ്‍ കായംകുളം
വിജയലക്ഷ്മി

എല്ലാര്‍ക്കും “നന്ദി“
മുടങ്ങാതെയുള്ള വരവിനും ആശംസകള്‍ക്കും.
(വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു)

സസ്നേഹം...

mayilppeeli said...

വളരെ നല്ല വരികള്‍.....

നന്നായിട്ടുണ്ട്‌...ആശംസകള്‍.....

ചെറിയനാടൻ said...

ഒരു കയ്യില്‍ സമാധാനത്തിന്റെ
ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല.

അതിനു ശബ്ദിക്കാൻ തോക്കെവിടെ...?

കവിതകൾ നന്നായിരിക്കുന്നു... തുടർന്നും എഴുതുക, എല്ലാ ഭാവുകങ്ങളും...

സ്നേഹപൂർവ്വം

ശ്രീഇടമൺ said...

mayilppeeli
ചെറിയനാടൻ...
അഭിപ്രായങ്ങള്‍ക്ക് നന്ദി...
വീണ്ടും വരുമല്ലോ...

സ്നേഹപൂര്‍വ്വം....

പാറുക്കുട്ടി said...

എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

അരുവിക്കരയില്‍ ഞാന്‍ വന്നിട്ടുണ്ട്. അവിടുത്തെ അമ്പലവും പുഴയിലെ മീനുകളും എന്തു രസമാണ്.

ഈ വേഡ്. വെരി ഒഴിവാക്കിക്കൂടെ.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഫലസ്തീന്‍....
നീ രക്തസാക്ഷി....
ചോരവാര്‍ന്നൊഴുകി
നീയും നിന്റെ മക്കളും
മരണത്തിന്റെ വാതായനങ്ങള്‍
മലര്‍ക്കെ തുറക്കുമ്പോള്‍
ആര്‍ത്തി തീരാതെ കഴുകന്‍
നിന്റെ ഭൂപടത്തെ വീണ്ടും വീണ്ടും
കൊത്തി വലിക്കുന്നു.

അത് കലക്കി. സമാധാനത്തിന്റെ പ്രാവുകള്‍ പറക്കും എന്ന് തന്നെ വിശ്വസിക്കാം. ആശംസകള്‍, പോരട്ടെ അടുത്തത്

ജുനൈദ് ഇരു‌മ്പുഴി said...

ആര്‍ത്തി തീരാതെ കഴുകന്‍
നിന്റെ ഭൂപടത്തെ വീണ്ടും വീണ്ടും
കൊത്തി വലിക്കുന്നു.
എങ്കിലും ഫലസ്തീന്‍....
നീ പരാജിതരിലെ വിജയി....

ശക്തമായ വരികൾ;
ആശംസകൾ..
വീണ്ടും വരാം

ശ്രീഇടമൺ said...

പാറുക്കുട്ടി :അരുവിക്കരയില്‍ വന്നിട്ടുണ്ടല്ലേ...അറിഞ്ഞതില്‍ സന്തോഷം..
പിന്നെ അവസാനം പറഞ്ഞ “ഈ വേഡ്. വെരി ഒഴിവാക്കിക്കൂടെ“...എനിക്ക് മനസ്സിലായില്ല കേട്ടോ...വീണ്ടും കാണാം...
കുറുപ്പിന്‍റെ കണക്കു പുസ്തകം: ആശംസകള്‍ക്ക് ആയിരം നന്ദി...വീണ്ടും വരുമല്ലോ..
ജുനൈദ് ഇരു‌മ്പുഴി: നന്ദി ജുനൈദ്...വീണ്ടും കാണാം...

സസ്നേഹം...*

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നന്നായിരിക്കുന്നു. ശക്തമായ വരികള്‍.

SreeDeviNair said...

ഇഷ്ടമായീ...
ആശംസകള്‍

ശ്രീഇടമൺ said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
SreeDeviNair : ആശംസകള്‍ക്ക് അകമഴിഞ്ഞ നന്ദി....വീണ്ടും വരുമല്ലോ...

സ്നേഹപൂര്‍വ്വം....

ജ്വാല said...

“ചോരവാര്‍ന്നൊഴുകി
നീയും നിന്റെ മക്കളും
മരണത്തിന്റെ വാതായനങ്ങള്‍
മലര്‍ക്കെ തുറക്കുമ്പോള്‍
ആര്‍ത്തി തീരാതെ കഴുകന്‍
നിന്റെ ഭൂപടത്തെ വീണ്ടും വീണ്ടും
കൊത്തി വലിക്കുന്നു.“

നല്ല വരികള്‍ ..ആശംസകള്‍

ചിതല്‍ said...

എങ്കിലും ഫലസ്തീന്‍....
നീ പരാജിതരിലെ വിജയി....

ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല.

ശക്തം ഗംഭീരം...

ശ്രീഇടമൺ said...

ജ്വാല,
ചിതല്‍: ആശംസകള്‍ക്ക് അകമഴിഞ്ഞ നന്ദി...

സ്നേഹപൂര്‍വ്വം...

കുമാരന്‍ said...

കവിത വളരെ ഇഷ്ടപ്പെട്ടു.

എന്തു കൊണ്ടാണു ഫലസ്തീന്‍ എന്നുപയോഗിച്ചിരിക്കുന്നത്?
പലസ്തീന്‍ അല്ല ഫലസ്തീന്‍ ആണോ ശരി.

ശ്രീഇടമൺ said...

കുമാരന്‍: ആശംസകള്‍ക്ക് നന്ദി...
ഫലസ്തീന്‍ എന്നും പാലസ്തീന്‍ എന്നും ഉപയോഗിച്ചുകാണാറുണ്ട്....വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.....

“മെഡിറ്ററേനിയന്‍ കടലിനും ജോര്‍ദാന്‍ നദിക്കുമിടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കാന്‍ റോമന്‍ കാലഘട്ടം മുതല്‍ ഉപയോഗിച്ചു വരുന്ന പേരാണ് ഫലസ്തീന്‍.വിശാലാര്‍ത്ഥത്തില്‍, ഒരു ഭൂമിശാസ്ത്ര സംജ്ഞയെന്ന നിലയില്‍, ഇന്നത്തെ ഇസ്രായേല്‍, പലസ്തീനിയന്‍ പ്രദേശങ്ങള്‍, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവയുടെ ഭാഗങ്ങള്‍, എന്നിവ ഉള്‍പ്പെടുന്നതാണ് പലസ്തീന്‍.സങ്കുചിതമായ അര്‍ത്ഥത്തില്‍, ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറുള്ള മുന്‍ ബ്രിട്ടീഷ് അധികാര പലസ്തീന്റെ അതിര്‍ത്തിക്കുള്ളിലുള്ള പ്രദേശത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.

ഫലസ്തീനിയന്‍ നാഷണല്‍ അഥോറിറ്റിയാല്‍ പ്രഖ്യാപിക്കപ്പെട്ടതും 100-ലധികം രാജ്യങ്ങള്‍ അംഗീകരിച്ചതുമായ ഫലസ്തീന്‍ രാജ്യത്തെയും (State of Palestine) ഈ പേരുകൊണ്ട് വിവക്ഷിക്കാം. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ എന്ന പേരിന്റെ ഉപയോഗം വളരെ വിവാദപരമായ ഒന്നാണ്“
(വിക്കിയില്‍ നിന്നും പേസ്റ്റിയത്)

ശ്രീ said...

നന്നായിരിയ്ക്കുന്നു.

My......C..R..A..C..K........Words said...

പലസ്തീന്‍ ഒരു ദുഖമാണ് ...
ഒരു ജനത സ്വദേശത്തെയും വിദേശത്തെയും ഇരകളാകുന്നു ...
മതവും രാഷ്ട്രീയവും കൊല്ലാക്കൊല ചെയ്യുന്നു ...

ശ്രീഇടമൺ said...

ശ്രീ,
My.CRACK..Words.....
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി...വീണ്ടും കാണാം...

സ്നേഹത്തോടെ...

ഗൗരിനാഥന്‍ said...

നല്ല വരികള്‍

ശ്രീഇടമൺ said...

ഗൗരിനാഥന്‍: ബ്ലോഗ് സന്ദര്‍ശൈച്ചതിന് നന്ദി...
വീണ്ടും കാണാം...

ഗൗരി നന്ദന said...

നന്നായിരിക്കുന്നു ശ്രീ...ഞാന്‍ കുറ്റ്യാടി വഴി വന്നതാണ്..അവിടുത്തെ പടങ്ങള്‍ ഒക്കെ കണ്ടു ഞെട്ടി...

ഇവിടെ വന്നപ്പോള്‍ കുറച്ചു നല്ല വരികളും...നന്ദി...

നരിക്കുന്നൻ said...

ഒരു കയ്യില്‍ സമാധാനത്തിന്റെ
ഒലിവു ചില്ലയും
മറു കയ്യില്‍ സ്വാതന്ത്ര്യത്തിന്റെ
നിറ തോക്കുമുണ്ടായിരുന്നിട്ടും
ഒലിവു ചില്ല നീ വലിച്ചെറിഞ്ഞില്ല
നിന്റെ തോക്ക് ശബ്ദിച്ചതുമില്ല.'

മനോഹരമായ വരികൾ!

വൈകിപ്പോയ ഈ കമന്റ് അപ്രസക്തമെന്നറിയാം അറിയാമെങ്കിലും മനസ്സിലൊരു നീറ്റലായി നിറയുന്ന ഈ വരികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നില്ല.

ആശംസകളോടെ
നരി

ശ്രീഇടമൺ said...

ഗൗരി നന്ദന... ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും ഹ്രുദയംഗമമായ നന്ദി...
നരിക്കുന്നൻ... താങ്കളുടെ വിലപ്പെട്ട വാക്കുകള്‍ എന്നും പ്രചോദനമാണ്...വിലപ്പെട്ട അഭിപ്രായത്തിന് നന്ദി...*

സ്നേഹപൂര്‍വ്വം...

കാദംബരി said...

നല്ല വരികള്‍...

പുള്ളി പുലി said...

ഇടിമണ്‍ വരികള്‍ ശക്തമാണ് പാലസ്തീനിന്റെ വേദനകള്‍ മുഴുവന്‍ ഉള്‍കൊള്ളാന്‍ ഈ വരികള്‍ക്കാകുന്നു

ശ്രീഇടമൺ said...

കാദംബരിക്കും പുള്ളിപ്പുലിക്കും നന്ദി......
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും...
വീണ്ടും കാണാം.....

സസ്നേഹം......*

hAnLLaLaTh said...

മൂര്‍ച്ചയുള്ള എഴുത്ത്...
ആശംസകള്‍...

വിജയലക്ഷ്മി said...

നല്ല കവിത ..വരികളില്‍ ഉഗ്രന്‍ ആശയങ്ങളുടെ മികവ്‌.!

ശ്രീഇടമൺ said...

hAnLLaLaTh,
വിജയലക്ഷ്മി,....
അഭിപ്രായങ്ങള്‍ക്ക് നന്ദി...
വീണ്ടും വരുമല്ലോ...*
സസ്നേഹം...

Kavitha sheril said...

ഇഷ്ടപ്പെട്ടു

ശ്രീഇടമൺ said...

Kavitha sheril,

നന്ദി....*
വീണ്ടും കാണാം...*

സ്നേഹപൂര്‍വ്വം...*

Thechikkodan said...

കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!

എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

ശ്രീഇടമൺ said...

Thechikkodan...*

thanks for ur valuable comments..
see u again...

ഓമന said...

ഇടിവെട്ടി പേമാരി പോല്‍ ബോംബും ഷെല്ലും കൊടികളും ....
നിന്റെ ദൈന്യത ആര് കാണുന്നു .
ശരിയാണ് , പലതും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മെ ചിന്തിപ്പിക്കാന്‍
ശ്രീയുടെ വരികള്‍ക്കാവുന്നു . നന്നായിരിക്കുന്നു . എന്റെ ബ്ലോഗില്‍ അഭിപ്രായമിട്ടതിനു നന്ദി .

ശ്രീഇടമൺ said...

ഓമന ..
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും ഒത്തിരി നന്ദി...വീണ്ടും കാണാം

സസ്നേഹം...