Monday, 23 March, 2009

“ ഇങ്ക്വിലാബ് സിന്ദാബാദ് ”

മാര്‍ച്ചിന്റെ താളുകളില്‍
ആളിപ്പടര്‍ന്ന്,
ത്യാഗത്തിന്റെയുത്തുംഗ മാതൃക കാട്ടി
നിര്‍ഭയനായി,
ചിരിച്ചുല്ലസിച്ച്,
ശിരസ്സുയര്‍ത്തിപ്പിടിച്ച്
കഴുമരത്തിലേക്ക് നടന്നു കയറിയ
വീര ഇതിഹാസമേ. . .
ഓര്‍ക്കുന്നു ഞാനിന്നു നിന്‍ മുഖം.
കാണുന്നു നിന്റെ മിഴികളിലെയൊരിക്കലു-
മണയാത്തയഗ്നി.
മുഴങ്ങുന്നു നിന്റെ ദേശാഭിമാനം
തുളുമ്പുന്ന വാക്കുകള്‍ കാതിലിന്നും.
തിളയ്ക്കുന്ന ചോരചാലിച്ച് നീ തീര്‍ത്തയിടി-
മുഴക്കങ്ങളെന്നിലെന്നുമുണ്ടാകുമുറപ്പ്.
ഏതു പേമാരി പെയ്തിറങ്ങിയാലും,
കൊടുങ്കാറ്റെത്രയാഞ്ഞു വീശിയാലും,
ഇലകളായ് വര്‍ഷങ്ങളെത്ര കൊഴിഞ്ഞാലും
കെടുകയില്ലാത്മാവിന്നാഴങ്ങളില്‍
നീ തീര്‍ത്ത വിപ്ലവത്തിന്‍ ജ്വാലകള്‍. . .
“ഇങ്ക്വിലാബ് സിന്ദാബാദ് ”

33 comments:

ശ്രീഇടമൺ said...

ഭഗത് സിംഗിന്റെ ജ്വലിക്കുന്ന
ഓര്‍മ്മകള്‍ക്കു മുന്‍പില്‍
സവിനയം....*

അല്‍ഭുത കുട്ടി said...

സഖാവിന് അഭിവാദ്യങ്ങള്‍.

വരവൂരാൻ said...

തിളയ്ക്കുന്ന ചോരചാലിച്ച് നീ തീര്‍ത്തയിടി-
മുഴക്കങ്ങളെന്നിലെന്നുമുണ്ടാകുമുറപ്പ്

കരുത്തേക്കുന്ന ഓർമ്മകൾ, മനോഹരം ഈ എഴുത്ത്‌

Kunjipenne - കുഞ്ഞിപെണ്ണ് said...

ലാല്‍ സലാം സഖാവെ......

...പകല്‍കിനാവന്‍...daYdreamEr... said...

കെടുകയില്ലാത്മാവിന്നാഴങ്ങളില്‍
നീ തീര്‍ത്ത വിപ്ലവത്തിന്‍ ജ്വാലകള്‍. . .
“ഇങ്ക്വിലാബ് സിന്ദാബാദ് ”

നരിക്കുന്നൻ said...

ഏതു പേമാരി പെയ്തിറങ്ങിയാലും,
കൊടുങ്കാറ്റെത്രയാഞ്ഞു വീശിയാലും,
ഇലകളായ് വര്‍ഷങ്ങളെത്ര കൊഴിഞ്ഞാലും
കെടുകയില്ലാത്മാവിന്നാഴങ്ങളില്‍
നീ തീര്‍ത്ത വിപ്ലവത്തിന്‍ ജ്വാലകള്‍. . .

“ഇങ്ക്വിലാബ് സിന്ദാബാദ് ”

യൂസുഫ്പ said...

ഇങ്ക്വിലാബ് സിന്താബാദ്....

ഭാരതത്തിന്‍റെ വിരിമാറില്‍ നെഞ്ചുവിരിച്ചു നിന്ന ആ ത്യാഗി, ഇന്ന് രാഷ്ട്രീയക്കരന്‍റെ ചട്ടുകം.
കാലാന്തരേ വിസ്മരിക്കപ്പെട്ടേക്കാവുന്ന ആ വീര യോദ്ധാവിനെ ഓര്‍മിച്ചു കണ്ടതില്‍ സന്തോഷം.

ചിതല്‍ said...

ഭഗത് സിംഗ്...
നീ വെറുമൊരു സ്വപ്നമായിരുന്നോ...

ചിതല്‍ said...

ഭഗത് സിംഗ്...
നീ വെറുമൊരു സ്വപ്നമായിരുന്നോ...

ചങ്കരന്‍ said...

ഭഗത് സിങ്ങ് സിന്ദാബാദ്

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

മുഴങ്ങുന്നു നിന്റെ ദേശാഭിമാനം
തുളുമ്പുന്ന വാക്കുകള്‍ കാതിലിന്നും.

ഈ വരികള്‍ ഒത്തിരി ഇഷ്ടമായി. ഒപ്പം ഒരു വീര ദേശാഭിമാനിയെ ഓര്‍ക്കുവാനും സാധിച്ചു, ആശംസകള്‍

ശ്രീഇടമൺ said...

അല്‍ഭുത കുട്ടി,
വരവൂരാൻ,
കുഞ്ഞിപെണ്ണ്,
പകല്‍കിനാവന്‍,
നരിക്കുന്നൻ,
യൂസുഫ്പ,
ചിതല്‍,
ചങ്കരന്‍,
കുറുപ്പിന്‍റെ കണക്കു പുസ്തകം....

നന്ദി കൂട്ടുകാരേ...
വിലയേറിയ അഭിപ്രായത്തിനും
മുടങ്ങാതെയുള്ള വരവിനും...

Sureshkumar Punjhayil said...

rayokke cheytha adhehathe nammalokke kodi veendum thookkikollunnille pinneyum pinneyum... Ashamsakal.

maithreyi said...

ശ്രീയുടെ ഈ പോസ്‌റ്റ്‌ എനിക്കു പ്രചോദനമായി.സമയമുണ്ടെങ്കില്‍ ഇത്‌ ഒന്നു വായിക്കൂ.ശ്രീക്ക്‌ ഒരു thanks giving ഉണ്ട്‌.

ശ്രീഇടമൺ said...

Sureshkumar Punjhayil,
നന്ദി......വീണ്ടും വരുമല്ലോ..
maithreyi
ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി...
എന്റെ വരികള്‍ പ്രചോദനമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം....വീണ്ടും കാണാം

സസ്നേഹം...*

പാവപ്പെട്ടവന്‍ said...

ജ്വലിക്കുന്ന ആ ധീരസഖാവിന്‍റെ സ്മരണക്കു മുന്നില്‍ ഒരു പിടി രക്തപുഷ്പം ആര്‍പ്പിച്ചു കൊണ്ടു
ലാല്‍സലാം

അരുണ്‍ കായംകുളം said...

നമിക്കുന്നു,ആ വീര ഇതിഹാസത്തിനെ,
ധീരനായ ഭഗത്സിംഗിനെ..

“ഇങ്ക്വിലാബ് സിന്ദാബാദ് ”

Prayan said...

നമുക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ ഇങ്ങിനെയോര്‍മ്മിപ്പിച്ച മനസ്സിനു നന്ദി.

hAnLLaLaTh said...

...സിരകളില്‍ പടരുന്ന വിപ്ലവ ജ്വാലയെ ആളിക്കത്തിക്കാം നമുക്ക്...
കപട വിപ്ലവ പ്രചാരകര്‍ക്കും സാമ്രാജ്യത്വ കുഴലൂത്തുകാര്‍ക്കും എതിരെ ഒരിക്കല്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും...യഥാര്‍ഥ വിപ്ലവം...

ആശംസകള്‍..

ജുനൈദ് ഇരു‌മ്പുഴി said...

മത ഭീകരതയുടേയും ഫാസിസ്റ്റ് ചിന്തകളുടേയും ഈ ഇലക്ഷൻ മുറ്റത്ത്.... തന്നെ താൻ മറക്കാതിരിക്കാൻ ഈ യോധാവിന്റെ ഒരു പിടി സ്മരണകൾ...

ശ്രീ ഇടമൺ, നന്ദി.

ശ്രീഇടമൺ said...

പാവപ്പെട്ടവന്‍,
അരുണ്‍ കായംകുളം,
Prayan,
hAnLLaLaTh,
ജുനൈദ് ഇരു‌മ്പുഴി...

എല്ലാര്‍ക്കും നന്ദി....
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും....
വീണ്ടും കാണാം...

സ്നേഹപൂര്‍വ്വം...*

Thechikkodan said...

തിളയ്ക്കുന്ന ചോരചാലിച്ച് നീ തീര്‍ത്തയിടി-
മുഴക്കങ്ങളെന്നിലെന്നുമുണ്ടാകുമുറപ്പ്

beautiful writing, thanks.

ശ്രീഇടമൺ said...

Thechikkodan
നന്ദി.....
വീണ്ടും കാണാം...

സ്നേഹപൂര്‍വ്വം...

പുള്ളി പുലി said...

ലാല്‍സലാം സഖാവേ

നൊമാദ് | A N E E S H said...

ചുവപ്പന്‍ കവിത,

മാതൃക -thr^ ഒന്നു ശരിയാക്കുമല്ലോ

ശ്രീഇടമൺ said...

പുള്ളിപ്പുലി: നന്ദി താങ്കളുടെ മുടങ്ങാതെയുള്ള വരവിനും അഭിപ്രായത്തിനും....*
നൊമാദ്: നന്ദി അഭിപ്രായത്തിന്...
(മാതൃക ഞാന്‍ ശരിയാക്കി....)
വീണ്ടും കാണാം,

സ്നേഹപൂര്‍വ്വം...*

കലാപന്‍.. said...

ഗ്ഗാംഭീര മായിരിക്കുന്നു ഓരോ വരികളും

ശ്രീഇടമൺ said...

കലാപന്‍..
നന്ദി താങ്കളുടെ അഭിപ്രായത്തിന്..
വീണ്ടും കാണാം...

സസ്നേഹം...

തെന്നാലിരാമന്‍‍ said...

പിയാ ബസന്ദീരേ....

ശ്രീഇടമൺ said...

തെന്നാലിരാമന്‍‍...
നന്ദി...*
വീണ്ടും കാണാം...

സസ്നേഹം...

ജുനൈദ് ഇരു‌മ്പുഴി said...

പുതിയ പോസ്റ്റിനു സമയമായി..
കാത്തിരികുന്നു

ഞാനും എന്‍റെ ലോകവും said...

വിപ്ലവം ജയിക്കട്ടെ .
എല്ലാ ആശംസകളും .

ശ്രീഇടമൺ said...

ഞാനും എന്‍റെ ലോകവും....

ആശംസകള്‍ക്ക് നന്ദി...
വീണ്ടും വരുമല്ലോ...

സ്നേഹത്തോടെ....*