Thursday, 4 June, 2009

മിഴിയില്‍ ഒരു മഴ

അനന്തമായ നീലാകാശം
പൊടുന്നനെ കറുത്തിരുണ്ടു.
മഴയുടെ തേരും വലിച്ച്
യന്ത്രപ്പക്ഷികള്‍ ചിറകടിച്ചു പറന്നു.
ഞങ്ങള്‍ ആകാശത്തേക്ക് കണ്ണുമിഴിച്ചു
മഴ മിഴികളിലൂടെ പൊഴിഞ്ഞുവീണു
മണ്ണും മരങ്ങളും നനഞ്ഞുകുതിര്‍ന്നു
കാറ്റ് വീശിയടിച്ചു
മരങ്ങളില്‍ നിന്നും ഇലകള്‍
മണ്ണിലേക്ക് പൊഴിയാന്‍ തുടങ്ങി.
ആരൊക്കെയോ പറഞ്ഞു,
മരങ്ങള്‍ക്ക് വയസ്സറ്റതിനാലാവണം
ഇലകള്‍ പൊഴിക്കുന്നത്.
ഞങ്ങള്‍ കയര്‍ത്തു
മഴയും കാറ്റും ചേര്‍ന്നാണിലകള്‍
പൊഴിച്ചത്...
അവര്‍ സമ്മതിച്ചില്ല
ഞങ്ങളുടെ വാക്കുകള്‍ മുറിയുകയും
കാഴ്ച്ച മങ്ങുകയും ചെയ്തു.
വീണ്ടും ചിറകടിച്ചുയര്‍ന്ന
യന്ത്രപ്പക്ഷികളുടെ ചിലമ്പല്‍
ആകാശത്തിന്റെ അനന്തതയില്‍ നിന്നും
പെയ്തിറങ്ങുന്ന വിഷമഴ . . .
ഒടിഞ്ഞുതൂങ്ങുന്ന ചില്ലകള്‍,
മരിച്ചുവീഴുന്ന മനുഷ്യര്‍
ഇപ്പോള്‍ ഞങ്ങളുടെ പകലുകള്‍ പോലും
ഇരുട്ടിലാണ്ടുപോയിരിക്കുന്നുസമര്‍പ്പണം : എന്റോസള്‍ഫാന്‍ തീര്‍ത്ത ദുരിതങ്ങളും പേറി മരിച്ചു ജീവിക്കുന്ന കാസര്‍കോഡ് എന്മകജേ, ബോവിക്കാനം പ്രദേശങ്ങളിലെ പകലുകള്‍ പോലും ഇരുട്ടിലാണ്ട മനുഷ്യജീവിതങ്ങള്‍ക്ക്...

34 comments:

ശ്രീഇടമൺ said...

ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുന്നു...

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാസര്‍കോഡ് എന്മകജേ, ബോവിക്കാനം പഞ്ചായത്തുകളില്‍ വിഷമഴയായി എന്റോസള്‍ഫാന്‍ പൊഴിഞ്ഞുവീണ് അനവധിപേര്‍ മരിക്കുകയും നിരവധിപേര്‍ ക്യാന്‍സര്‍ പോലുള്ള മഹാമാരികള്‍ ബാധിച്ച് യാതന അനുഭവിക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തതാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജീവിതം ഹോമിക്കപ്പെട്ട ആ മനുഷ്യര്‍ക്ക് ഇന്നെന്ത് സംഭവിച്ചു എന്ന് ആരും തിരക്കുന്നില്ല. മാധ്യമങ്ങള്‍ പോലും
ഇന്നവരെ വിസ്മരിച്ചിരിക്കുന്നു

ഇന്ന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കോര്‍മിക്കാം പകലുകള്‍ പോലും ഇരുട്ടിലാണ്ട ആ മനുഷ്യ ജീവിതങ്ങളെ. . .

“മിഴിയില്‍ ഒരു മഴ“ ഞാന്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു.

അരുണ്‍ കായംകുളം said...

സമയോജിതമായ ഒരു കവിത.
നന്നായിരിക്കുന്നു മാഷേ ഈ ശ്രമം

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ശ്രീ മനോഹരമായ കവിത,
ഇന്ന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കോര്‍മിക്കാം പകലുകള്‍ പോലും ഇരുട്ടിലാണ്ട ആ മനുഷ്യ ജീവിതങ്ങളെ. . .

തീര്‍ച്ചയായും, നമ്മല്ല്ക്ക് സ്മരിക്കാം ആ മനുഷ്യ ജീവിതങ്ങളെ

കൊട്ടോട്ടിക്കാരന്‍... said...

പരിസ്ഥിതിദിനത്തില്‍ ഒരു ബ്ളോഗര്‍ക്ക്‌ ബൂലോകര്‍ക്കു കൊടുക്കാവുന്ന നല്ല സമ്മാനമായി...
സന്തോഷം.....

The Eye said...

Good post and apt for the season...


Eee yanthra pakshi... AIR FRANCE aano..?

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

കണ്ണനുണ്ണി said...

പ്രസക്തിയുള്ള വിഷയം...നന്നായി മാഷെ

hAnLLaLaTh said...

...തല വീര്‍ത്ത കൈ കാലുകള്‍ ശോഷിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍
എന്റെ ചില ദിവസങ്ങളിലെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്...

ആ ദുരന്തവും മാധ്യമങ്ങളും നമ്മളും മറന്നു..
ഇരകളിന്നും നരകിച്ചു നരകിച്ച്‌...

പി.ആര്‍.രഘുനാഥ് said...

good

ഷാജു said...

"പകലുകള്‍ പോലും ഇരുട്ടിലാഴ്ത്തുന്ന" ഒരു തിമിരവുമായാണ് മനുഷ്യയാനം.. തിരുത്തുകള്‍ പോലും ക്ഷണികമാകുന്ന നിസ്സഹായത.. ഭു‌മിക്ക് വേണ്ടി കേഴുന്ന വരികള്‍ക്കായി ഇനിയും..

സ്നേഹത്തോടെ...

കുരാക്കാരന്‍...! said...

നല്ല ശ്രമം മാഷെ. ...
അഭിനന്ദനങ്ങള്‍

bilatthipattanam said...

അവളൊരു പച്ചയില കാറ്റെതെറിന്ജിട്ടു പറയുന്നു‌ ,
അകം വീണാല്‍ എനിയ്ക് , പുറം വീണാല്‍ നിനയ്ക് ,
അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച !
പുറം നിന്റെ യോടുങ്ങാത്ത പെരുംക്കാമ കടുംപച്ച !

അകം വീണാല്‍ അവള്‍ക്കെന്ത് ?പുറം വീണാല്‍ അവള്‍ക്കെന്ത് ?
മറിമായം കാറ്റുകാണിച്ചെടുത്താലും എനിക്കെന്ത് ?
അവളെ ഞാന്‍ കൊടുംകാറ്റെത്തെറിന്‍ഞ്ഞിട്ടു ചിരിക്കുന്നൂ ...
അകം വീണാല്‍ എനിയ്ക് .... പുറം വീണാല്‍ എനിയ്ക് .

ജയകൃഷ്ണന്‍ കാവാലം said...

നല്ല ചിന്ത. ചിന്തിപ്പിക്കുന്ന വരികള്‍. വരികളിലൂടെ സഞ്ചരിക്കാവുന്ന കവിത. കവിതയിലൂടെ പറഞ്ഞ കാര്യം.

മനോഹരം !

ആശംസകള്‍

കെ.കെ.എസ് said...

മഴയുടെ തേരും വലിച്ച്
യന്ത്രപ്പക്ഷികള്‍ ചിറകടിച്ചു പറന്നു...
ഈ വാങ്മയ ചിത്രം കൊള്ളാം..
ആശംസകളോടെ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“...ആകാശത്തിന്റെ അനന്തതയില്‍ നിന്നും
പെയ്തിറങ്ങുന്ന വിഷമഴ . . .
ഒടിഞ്ഞുതൂങ്ങുന്ന ചില്ലകള്‍,
മരിച്ചുവീഴുന്ന മനുഷ്യര്‍
ഇപ്പോള്‍ ഞങ്ങളുടെ പകലുകള്‍ പോലും
ഇരുട്ടിലാണ്ടുപോയിരിക്കുന്നു..”

അങ്ങനെയൊരു ദുര്‍ദ്ദിനം വരാതിരിക്കട്ടെ.

പാവപ്പെട്ടവന്‍ said...

മഴയും കാറ്റും ചേര്‍ന്നാണിലകള്‍
പൊഴിച്ചത്...
ഈ ദിനത്തിന്‍റെ വിലാപങ്ങളില്‍ മനസ്സിരുത്തുന്ന കവിത
മനോഹരം ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

ഈ കവിത അമേരിക്കയുടെ വിയറ്റ്നാമ്‌ യുദ്ധത്തെ ഓര്‍മ്മിപ്പിച്ചു.....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

എല്ലാവരും അവഗണിക്കുകയാണോ ആ മനുഷ്യരെ.! മാധ്യമങ്ങൾക്ക് സെൻസേഷൻ വാർത്തകളിലാണു താത്പര്യം .പച്ചയായ മനുഷ്യർ ഉണങ്ങി വീഴുന്നത് കാണാനുള്ള കണ്ണും മനസ്സും നഷ്ടമായിരിക്കുന്നു നമുക്കും.

അവരുടെ പകലുകൾക്കെങ്കിലും വെളിച്ചമേകാൻ സാധിക്കുമോ..

ഈ ചിന്തകൾക്ക് അഭിവാദ്യങ്ങൾ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നല്ലതിനു വേണ്ടി പ്രാർത്ഥനയോടെ

ജിപ്പൂസ് said...

അധികാരി വര്‍ഗ്ഗം ഉറക്കം നടിക്കുക തന്നെയാണു.എന്നാല്‍ ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ നമുക്കെന്തുണ്ട് ന്യായം ?
കനപ്പെട്ട പോസ്റ്റ് തന്നെ മാഷേ...

siva // ശിവ said...

തികച്ചും സന്ദര്‍ഭോചിതം...

വശംവദൻ said...

നല്ല എഴുത്ത്.

hAnLLaLaTh പറഞ്ഞത് പോലെ

ആ ദുരന്തവും മാധ്യമങ്ങളും നമ്മളും മറന്നു..

വിജയലക്ഷ്മി said...

നല്ല കവിത ..ശക്തമായ ആശയം ..

വരവൂരാൻ said...

ശക്തമായ ആശയം ..തുടരുക

Sureshkumar Punjhayil said...

Adhikari vargha bheegarathayude ee mugham kanichathinu Abhivadyangal...! Ashamsakal...!

ഗൗരിനാഥന്‍ said...

നല്ല സമര്‍പ്പണം..ഇനിയും തുടരുക

ശ്രീഇടമൺ said...

അരുണ്‍ കായംകുളം,
കുറുപ്പിന്റെ കണക്കു പുസ്തകം,
കൊട്ടോട്ടിക്കാരന്‍,
The Eye,
ഗൌരി,
കണ്ണനുണ്ണി,
ഹന്‍ലലത്ത്,
പി.ആര്‍.രഘുനാഥ്,
ഷാജു,
കുരാക്കാരന്‍,
bilatthipattanam,
ജയകൃഷ്ണന്‍ കാവാലം,
കെ.കെ.എസ്,
രാമചന്ദ്രന്‍ വെട്ടിക്കാട്,
പാവപ്പെട്ടവന്‍,
സന്തോഷ് പല്ലശ്ശന,
ബഷീര്‍ വെള്ളറക്കാട്‌,
ജിപ്പൂസ്,
ശിവ,
വശംവദൻ,
Sureshkumar Punjhayil,
ഗൗരിനാഥന്‍

എല്ലാര്‍ക്കും നന്ദി...
വായനയ്ക്കും,അഭിപ്രായത്തിനും...
തുടര്‍ന്നും വാ‍ക്കുകളിലൂടെയുള്ള പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...

സ്നേഹപൂര്‍വ്വം...*

വയനാടന്‍ said...

"ആരൊക്കെയോ പറഞ്ഞു,
മരങ്ങള്‍ക്ക് വയസ്സറ്റതിനാലാവണം
ഇലകള്‍ പൊഴിക്കുന്നത്..."

മരങ്ങൾ ചോതിച്ചു:
ബാല്യത്തിലേ വാർദ്ധക്യം തരാൻ ഞങ്ങളെന്തു തെറ്റു ചെയ്തൂ....

സമർപ്പണത്തിനു നന്ദി സുഹ്രുത്തേ.

VEERU said...

iniyum manushyathwam marikkaatha manassil ninnum vevalaathi poonda vakkukal manushyaraashikku vendi..kavithayaay ozhukukatte..iniyum...

ശ്രീഇടമൺ said...

വയനാടന്‍,
വീരു...
നന്ദി...ബ്ലോഗ് സന്ദര്‍ശിച്ചതിനും
അഭിപ്രായത്തിനും...!!!

വീണ്ടും വരുമല്ലോ...!!
സ്നേഹപൂര്‍വ്വം...*

Typist | എഴുത്തുകാരി said...

nalla varikal. aa samarppanathinu nandi.

ശ്രീഇടമൺ said...

നന്ദി...എഴുത്തുകാരീ...
ബ്ലോഗ് സന്ദര്‍ശിച്ചതിനും,
അഭിപ്രായത്തിനും...

വീണ്ടും വരുമല്ലോ...*

സസ്നേഹം...*

നരിക്കുന്നൻ said...

എന്റോസൾഫാൻ വിതച്ച വിപത്തിലേക്ക് കഠിനമായി വിരൽ ചൂണ്ടുന്ന ഈ വരികൾ മനസ്സിൽ തറക്കുന്നുണ്ട്.

നിന്റെ തൂലിക വിശ്രമമില്ലാതെ ചലിക്കട്ടേ....

ശ്രീഇടമൺ said...

നരിക്കുന്നന്‍...,
താങ്കളുടെ വിലമതിക്കാനാകാത്ത അഭിപ്രായങ്ങള്‍ എന്നും പ്രചോദനമാണ്...
തുടര്‍ന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു...

ഒത്തിരി നന്ദിയോടെ...
സ്നേഹപൂര്‍വ്വം...*