Monday, 6 July, 2009

ഭൂമിയിലെ നരകം

കാശ്മീര്‍. . .
നീ സ്വര്‍ഗമല്ല
നരകമാണിന്ന്
. . .
നിന്റെ താഴ്വരകളില്‍
വിടരുന്നത് കുങ്കുമപ്പൂക്കളല്ല
മരണമാണ്.
പൊഴിയുന്നത് മഴയും
മഞ്ഞുമല്ല

ചോരയാണ്.
കേള്‍ക്കുന്നത്
മിര്‍സാ ഗാലിബിന്റെ
ഗസലുകളല്ല
വെടിയൊച്ചകളാണ്.
ഒഴുകിയകലുന്നത്
ഒരു
ജനതയുടെ
സ്വപ്നങ്ങളാണ്.

കാശ്മീര്‍. . .
നിന്റെ നനുത്ത,
ശാന്തമായ പുലരികള്‍
എങ്ങുപോയ് മറഞ്ഞു ?
പകലുകള്‍ക്ക്
മരണത്തിന്റെ മുഖമാണിന്ന്.
നിന്റെ തണുത്ത
നിലാവുള്ള രാത്രികള്‍
എങ്ങു പോയകന്നു ?
സന്ധ്യകള്‍ക്ക് പോലും
ഭയത്തിന്റെ ഇരുട്ടാണിന്ന്.

കാശ്മീര്‍. . .
നിന്റെ ഹൃദയത്തിലൂടൊഴുകുന്ന
സിന്ധുവിന്നശാന്തയാണ്
കണ്ണുനീരും ചോരയും കലര്‍ന്ന്
കലങ്ങിമറിഞ്ഞാണവളൊഴുകുന്നത്.
നിന്റെ ആകാശത്തില്‍
വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ
പാറിപ്പറന്ന പക്ഷികള്‍
നിന്നിലേക്ക് ചേക്കേറില്ലിനി.
കറുത്തിരുണ്ട മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ
അവ ജീവനുംകൊണ്ട് പലായനം ചെയ്തു.

കാശ്മീര്‍. . .
നിന്റെ താഴ്വരകളില്‍
കുങ്കുമപൂക്കള്‍ പൂവിടുന്നതും
മഴയും മഞ്ഞും നിന്നിലേക്ക്
പെയ്തിറങ്ങുന്നതും
മിര്‍സാ ഗാലിബിന്റെ
ഗസലുകള്‍
നിന്റെയുള്ളം നിറഞ്ഞ് നീ പാടുന്നതും
സിന്ധു ശാന്തമായൊഴുകുന്നതും
പക്ഷികള്‍ വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ
പറന്നുയരുന്നതും
ഒരു സ്വപ്നത്തിലെങ്കിലും
കാണുവാന്‍ കഴിയുമോ ഇനി. . .?

47 comments:

.......മുഫാദ്‌.... said...

"പകലുകള്‍ക്ക്
മരണത്തിന്റെ മുഖമാണിന്ന്..."
നന്നായിരിക്കുന്നു.....

ശ്രീ said...

നന്നായിട്ടുണ്ട്

പി.സി. പ്രദീപ്‌ said...

നന്നായിട്ടുണ്ട്. എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അരുണ്‍ കായംകുളം said...

ഇതില്‍ എന്ത് വിമര്‍ശനം പറയാന്‍?
എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാ ഈ വരികളില്‍..

നിന്റെ താഴ്വരകളില്‍
കുങ്കുമപൂക്കള്‍ പൂവിടുന്നതും
മഴയും മഞ്ഞും നിന്നിലേക്ക്
പെയ്തിറങ്ങുന്നതും
മിര്‍സാ ഗാലിബിന്റെ
ഗസലുകള്‍
നിന്റെയുള്ളം നിറഞ്ഞ് നീ പാടുന്നതും
സിന്ധു ശാന്തമായൊഴുകുന്നതും
പക്ഷികള്‍ വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ
പറന്നുയരുന്നതും
ഒരു സ്വപ്നത്തിലെങ്കിലും
കാണുവാന്‍ കഴിയുമോ ഇനി. . .?

ആശംസകള്‍

അരുണ്‍ ചുള്ളിക്കല്‍ said...

നല്ല കനലുള്ള വരികള്‍

സന്തോഷ്‌ പല്ലശ്ശന said...

ചിലപ്പോള്‍ തോന്നും എന്തു ദേശിയതയുടെ പേരിലായാലും രണ്ടു രജ്യങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന അവരുടെ ഭാഷ, സംസ്ക്കാരം, ജീവിക്കാനുള്ള അവകാശം ഒക്കെ ആര്‍ക്കോവേണ്ടി കുരുതികൊടുക്കപ്പെടുകയാണ്‌...എന്നിട്ട്‌ ആരെന്തു നേടി...

കണ്ണനുണ്ണി said...

ഭൂമി ശാസ്ത്ര പരമായി ശത്രുക്കളായ രണ്ടു സഹോദര രാഷ്ട്രങ്ങളുടെ ഇടയില്‍ ആയി പോയി എന്നത് മാത്രമല്ലേ കാശ്മീര്‍ ചെയ്ത തെറ്റു... ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു പ്രദേശം.... ആര്യന്മാരുടെ പൈതൃകത്തിലെ അവശേഷിക്കുന്ന കണ്ണികള്‍ കഷ്മിര്ല്‍ ആണെനു കേട്ടിടുണ്ട്...
എന്ത് ചെയ്യാം... മനുഷ്യന്‍ കാണു കാണാതെ ആയാല്‍...?

ലേഖ said...

കാത്തിരിക്കുന്നു ... സമാധാനം നിറഞ്ഞ കാശ്മീരിനായ്‌.. ഓരു നല്ല ലോകത്തിനായ്‌ .. ഭാവുകങ്ങള്‍ :)

ഗോപക്‌ യു ആര്‍ said...

ശ്രീ ,വന്നു ,വായിച്ചു,
..വായനശാല ഇഷ്ടമായി..
ആശംസകള്.........

താരകൻ said...

“സുന്ദരം..“
വാക്കുകളുടെ വെണ്ണകല്ലുകൾ അടുക്കി,നിങ്ങൾ കവിതയുടെ ഒരു താജ് മഹൽ ഉണ്ടാക്കിയിരിക്കുന്നു...അതിനു മുന്നിൽ ഞാൻ അഭിനന്ദനത്തിന്റെ ഈ ‘ചെമ്പനീർപൂവിനെ‘ വക്കുന്നു....

bilatthipattanam said...

ഒരു സ്വപ്നത്തിലെങ്കിലും
കാണുവാന്‍ കഴിയുമോ ഇനി. . .?
കഴിയും,തീർച്ചയായും കവിഹ്രിദയമുള്ളവടെ സ്വപ്നങ്ങളിൽ...........

എന്‍.മുരാരി ശംഭു said...

കവിത (ഭൂമിയിലെ നരകം) വായിച്ചു. ആശയഭംഗിയുള്ള വരികള്‍.കാശ്മീരിനു വേഗം ശാന്തി ലഭിക്കട്ടെ.
കൂടുതല്‍ വായിക്കാം.

കുമാരന്‍ | kumaran said...

വളരെ നന്നായിട്ടുണ്ട്. ശ്രീ..

വിജയലക്ഷ്മി said...

manushya vikaarangal thottunarthhunna varikal...

നരിക്കുന്നൻ said...

എന്റെ കാശ്മീരൊന്ന് പുഞ്ചിരിക്കുന്നത് കാണാൻ,
എന്റെ കാശ്മീരിന്റെ തെരുവീധികളിൽ സംഗീതം നിറയുന്നത് കാണാൻ,
എന്റെ കാശ്മീരിന്റെ മുകളിലേക്ക് മഞ്ഞും മഴയും പെയ്തിറങ്ങുന്നത് കാണാൻ,
എന്റെ കാശ്മീർ ലോകരെ മഴുവൻ തന്റെ മനോഹാരിതയിലേക്ക് മാടിവിളിക്കുന്നത് കാ‍ണാൻ
ഞാനും സ്വപ്നം കാണുന്നു.

സഹോദരാ, നിന്റെ കനലെരിയുന്ന വാക്കുകൾ വായിക്കാൻ എനിക്ക് കൊതിയാണിപ്പോൾ..

siva // ശിവ said...

വല്ലാതെ ഫീല്‍ ചെയ്യിപ്പിക്കുന്ന വരികള്‍...

പാവപ്പെട്ടവന്‍ said...

തെറ്റുകള്‍ പിന്നെയും പിന്നെയും ആവര്‍ത്തിക്കപ്പെടുന്ന താഴ്വരകള്‍
മനോഹരം

വരവൂരാൻ said...

കാശ്മീര്‍. . .
നിന്റെ നനുത്ത,
ശാന്തമായ പുലരികള്‍
എങ്ങുപോയ് മറഞ്ഞു ?
പകലുകള്‍ക്ക്
മരണത്തിന്റെ മുഖമാണിന്ന്.
നിന്റെ തണുത്ത
നിലാവുള്ള രാത്രികള്‍
എങ്ങു പോയകന്നു ?
സന്ധ്യകള്‍ക്ക് പോലും
ഭയത്തിന്റെ ഇരുട്ടാണിന്ന്

ഭൂമിയിൽ ഏറ്റവും സുന്ദരമാകേണ്ടിയിരുന്ന ഒരു താഴവര...

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

വയനാടന്‍ said...

മരണം പെയ്യുന്ന താഴ്‌വരകളിൽ ഇപ്പോൾ
മഞ്ഞു പെയ്യാറില്ലത്രെ!

ഗംഭീരം സഹോദരാ

VEERU said...

louta de jannat wo meri !!!!

Sureshkumar Punjhayil said...

Swargam ingineyanu narakamakunnathu... Manoharam... Ashamsakal...!!!

ശ്രീഇടമൺ said...

മുഫാദ്‌,
ശ്രീ,
പി.സി. പ്രദീപ്‌,
അരുണ്‍ കായംകുളം,
അരുണ്‍ ചുള്ളിക്കല്‍,
സന്തോഷ്‌ പല്ലശ്ശന,
കണ്ണനുണ്ണി,
ലേഖ,
ഗോപക്‌ യു ആര്‍,
താരകൻ,
ബിലാത്തിപ്പട്ടണം,
എന്‍.മുരാരി ശംഭു,
കുമാരന്‍,
വിജയലക്ഷ്മി,
നരിക്കുന്നന്‍,
ശിവ,
പാവപ്പെട്ടവന്‍,
വരവൂരാന്‍,
ഗൌരി,
വയനാടന്‍,
വീരു,
സുരേഷ് കുമാര്‍.....

നന്ദി സുഹൃത്തുക്കളെ...
ബ്ലോഗ് സന്ദര്‍ശിച്ചതിനും
അഭിപ്രായത്തിനും...
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍
നല്‍കുന്ന പ്രചോദനം വിലമതിക്കാനാകാത്തതാണ്...
തുടര്‍ന്നും നിങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്...*

സ്നേഹപൂര്‍വ്വം...*

ജ്വാല said...

കാശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായി വീണ്ടും മാറുമെന്ന് നമുക്ക് ആശിക്കാം

ഞാന്‍ ഹേനാ രാഹുല്‍... said...

very good blog

ഞാന്‍ ഹേനാ രാഹുല്‍... said...

nbn

ഇര said...

കാശ്മീർ ഇന്നും നീറിപുകഞ്ഞു കൊണ്ടിറിക്കുകയാണല്ലൊ..
നല്ല കവിത

പുതിയ വരികൾക്കു സമയമായിരിക്കുന്നു ശ്രീ...

http://velikett.blogspot.com/2009/07/blog-post.html

ശ്രീഇടമൺ said...

ജ്വാല,
ഹേനാ രാഹുല്‍,
ഇര

എല്ലാര്‍ക്കും ഒരായിരം നന്ദി...
വീണ്ടും വരുമല്ലോ...

സസ്നേഹം...*

രജനീഗന്ധി said...

നല്ല കവിത..
കശ്‌മീര്‍ പുകയുന്നത്‌ കാണുന്നു..
എന്നാല്‍ ദൈവത്തിന്റെ
സ്വന്തം നാട്ടിന്റെ
അടിത്തട്ടില്‍ പുകയുന്ന കനലിന്‌
ഉണങ്ങിയ ചെറിയൊരു ഇല മതി
ആളിക്കത്താന്‍...
പ്രാര്‍ഥിക്കാം..നല്ല നാളേക്കായി...
കനലുകള്‍ക്കുമുകളില്‍
പുഴ നിലയ്‌ക്കാതെ ഒഴുകാനായി!!!

B Shihab said...

kashmir very nice

ഗിരീഷ്‌ എ എസ്‌ said...

നല്ല കവിത.
കാണാനേറെ വൈകി

ആശംസകള്‍

ശ്രീഇടമൺ said...

രജനീഗന്ധി,
B Shihab,
ഗിരീഷ്‌ എ എസ്‌

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും ഒരായിരം നന്ദി...
വീണ്ടും വരുമല്ലോ...

സ്നേഹപൂര്‍വ്വം...*

നരിക്കുന്നൻ said...

ശ്രീ.. എവിടെ.. കാശ്മീരിലെങ്ങാൻ പോയോ?

നരിക്കുന്നൻ said...

സോറി കെട്ടോ.. ഉടനെ വരൂ ഭംഗിയുള്ള അക്ഷരങ്ങൾ അടുക്കി വെച്ച്.

ശ്രീഇടമൺ said...

നന്ദി, താങ്കളുടെ സ്നേഹാന്വേഷണത്തിന്...
വിലമതിക്കാനാകാത്ത പ്രചോദനത്തിന്...
:)

ഞാനുടന്‍ വരും തീര്‍ച്ച...*

ഉമേഷ്‌ പിലിക്കൊട് said...

നന്നായിട്ടുണ്ട്

അഭിജിത്ത് മടിക്കുന്ന് said...

നല്ല ആശയമാണ് കൈകാര്യം ചെയ്തത്.വാക്കുകള്‍ക്ക് അല്പം കൂടി തീവ്രതയാകാമായിരുന്നു.
ആശംസകള്‍.

Ranjith chemmad said...

വരികളില്‍ വെടിപ്പുകയുടെയും
ചോരയുടെയും മണം!

Manoraj said...

മരണത്തിന്റെ പൈശാചിക മുഖം... വായിച്ചപ്പോൾ ഒരു നിമിഷം മുരുകൻ കാട്ടകറ്റയുടെ ബാഗ്ദാദ്‌ എന്ന കവിത ഒർത്തുപോയി...

ശ്രീഇടമൺ said...

ഉമേഷ്‌ പിലിക്കൊട്,
അഭിജിത്ത് മടിക്കുന്ന്,
രഞ്ജിത്ത് ചെമ്മാട്,
മനോരാജ്....

നന്ദി...*
ബ്ലോഗ് സന്ദര്‍ശിച്ചതിനും
അഭിപ്രായത്തിനും...*

വീണ്ടും കാണാം...*
സസ്നേഹം...*

Mahesh Cheruthana/മഹി said...

നല്ല പ്രമേയം ! ഭാരതത്തിന്റെ സ്വര്‍ഗം ഇന്നു അശാന്തിയുടെ താഴ്വാരം
വരികള്‍ നന്നായിരിക്കുന്നു!

ശ്രീഇടമൺ said...

നന്ദി മഹീ...*
വായനയ്ക്കും വിലമതിയ്ക്കാനാകാത്ത അഭിപ്രായത്തിനും...

വീണ്ടും വരുമല്ലോ...
സസ്നേഹം...*

അഹ്‌മദ്‌ N ഇബ്രാഹീം said...

പറഞ്ഞു കേട്ട ഒരു ക്ളീശേ..

റ്റോംസ് കോനുമഠം said...

കൊള്ളാം മാഷേ..!!

mazhamekhangal said...

nice hope for the best....

Jishad Cronic™ said...

കാത്തിരിക്കുന്നു ... സമാധാനം നിറഞ്ഞ കാശ്മീരിനായ്‌..

ശ്രീഇടമൺ said...

Thanks friends... for ur valuable comments...C U again...*